Wednesday, March 26, 2008

ഇരട്ട ക്ലൈമാക്സുള്ള ആദ്യ മലയാള ചലച്ചിത്രം-തിരമാല

ഹരികൃഷ്ണന്‍സ്‌ എന്ന പടത്തോടു കൂടിയാണല്ലോ ഇരട്ട ക്ലൈമാക്സ്‌ എന്ന ആശയം അറിയപ്പെട്ടു തുടങ്ങിയത്‌. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഈ ആശയം മലയാള സിനിമയില്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. 1953 മാര്‍ച്ച്‌ 21ന്‌ പുറത്തിറങ്ങിയ തിരമാല എന്ന ചിത്രത്തിലൂടെ. രണ്ടു ക്ലൈമാക്സായിരുന്നു ഈ പടത്തിനുണ്ടായിരുന്നത്‌. ഒന്നില്‍ നായകന്‍ കടല്‍ത്തിരയില്‍ പെട്ടു മരിക്കുന്ന ദുരന്തപര്യവസായിയും മറ്റൊന്നില്‍ അദ്ദേഹം കാമുകിയെ വിവാഹം ചെയ്യുന്ന ശുഭപര്യവസായിയും. തിരുവിതാംകൂര്‍ ഭാഗങ്ങളില്‍ ആണു ആദ്യത്തെ ക്ലൈമാക്സുള്ള പടം റിലീസ്‌ ചെയ്തതു. കൊച്ചി, മലബാര്‍ ഭാഗങ്ങളില്‍ രണ്ടാമത്തെ ക്ലൈമാക്സും. ഈ പടത്തിന്റെ വിതരണക്കാരുടെ ആവശ്യപ്രകാരം ആണ്‌ ഇങ്ങനെ ഇരട്ട ക്ലൈമാക്സ്‌ ഉണ്ടാക്കിയത്‌. ചെങ്ങന്നൂരിനടുത്ത്‌ പമ്പാ നദിയില്‍ വച്ചാണ്‌ നായകന്‍ മുങ്ങി മരിക്കുന്ന ഇതിന്റെ ക്ലൈമാക്സ്‌ രംഗം ചിത്രീകരിച്ചത്‌. നദിയില്‍ മുട്ടൊപ്പം വെള്ളം മാത്രമെ ഉണ്ടായിരുന്നുള്ളു അപ്പോള്‍. എന്നാലും അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ആ രംഗം നായകന്‍ കടലില്‍ മുങ്ങി മരിക്കുന്ന പോലെ വളരെ ഭംഗിയായി രൂപാന്തരപ്പെടുത്തി. ഫോര്‍ട്ടുകൊച്ചിക്കാരനായ തോമസ്‌ ബര്‍ളി എന്ന ബഹുമുഖ പ്രതിഭ ആണ്‌ ഈ ചിത്രത്തിലെ നായകന്‍.

മറ്റു ചില പ്രത്യേകതകള്‍ കൂടി ഈ ചിത്രത്തിന്‌ അവകാശപ്പെടനുണ്ട്‌. പി ഭാസ്കരനും, അടൂര്‍ ഭാസിയും ആദ്യമായി അഭിനയിക്കുന്നത്‌ ഈ പടത്തില്‍ ആണ്‌. അതു പോലെ ശാന്ത പി നായര്‍ ആദ്യമായി സിനിമയില്‍ പാടുന്നതും ഈ ചിത്രത്തിലൂടെയാണ്‌

5 comments:

ഭൂമിപുത്രി said...

ഇതാദ്യമായാണീ വിവരം അറിയുന്നതു.
സിനിമാപ്രേമികളുടെ താല്പര്യമുണറ്ത്തുന്ന ഇങ്ങിനത്തെ നുറുങ്ങുകളുമായി,കുറെക്കൂടി റെഗുലറ് ആയി വന്നുകൂടെ?

വലിയവരക്കാരന്‍ said...

:)

Suvi Nadakuzhackal said...

അന്നും ജാതി നോക്കി ആയിരുന്നോ ക്ലൈമാക്സ് തീരുമാനിച്ചിരുന്നത്?

Suvi Nadakuzhackal said...

ഹരി കൃഷ്ണന്സില്‍ ഹിന്ദു സ്ഥലങ്ങളില്‍ മോഹന്‍ ലാലിനും മുസ്ലിം സ്ഥലങ്ങളില്‍ മമ്മൂട്ടിക്കും ആയിട്ട് ഫാസില്‍ ജൂഹി ചൌവ്ളയെ പങ്കിട്ടു കൊടുക്കുക അല്ലേ ചെയ്തത്?

കണ്ണേ മടങ്ങാതെ said...

it is a new info.
thanks

 
Google